നടിയെ ആക്രമിച്ച കേസ്: മുൻ DGP ആർ ശ്രീലേഖയ്ക്ക് നോട്ടീസ് | Actress assault case updates

കേസിൻ്റെ അന്തിമ വാദം തുറന്ന കോടതിയിൽ നടത്തണമെന്ന അതിജീവിതയുടെ ഹർജി നാളെ പരിഗണിക്കാനായി മാറ്റി. 
നടിയെ ആക്രമിച്ച കേസ്: മുൻ DGP ആർ ശ്രീലേഖയ്ക്ക് നോട്ടീസ് | Actress assault case updates

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പി ആർ ശ്രീലേഖയ്ക്ക് നോട്ടീസ്. വിചാരണക്കോടതി ഇവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത് കോടതിയലക്ഷ്യ ഹർജിയിലാണ്.(Actress assault case updates )

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കേസിൽ പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി.

അതേസമയം, കേസിൻ്റെ അന്തിമ വാദം തുറന്ന കോടതിയിൽ നടത്തണമെന്ന അതിജീവിതയുടെ ഹർജി നാളെ പരിഗണിക്കാനായി മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com