

എറണാകുളം: കോതമംഗലത്തിന് സമീപം നാഗഞ്ചേരിയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരിയിലുള്ള ബാപ്പുജി വായനശാലയുടെ ഗ്രൗണ്ടിലാണ് വലയിൽ കുരുങ്ങിയ അവസ്ഥയിൽ കൂട്ടൻ മലമ്പാമ്പിനെ കണ്ടെത്തിയത്. പത്ത് അടിയോളം നീളമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മലമ്പാമ്പിനെയാണ് ഇന്ന് രാവിലെ പതിനൊന്നു മണിയോടെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേയ്ക്കപ്പാലയിൽ നിന്നും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.