
'Aghosham' of the younger generation in Malayalam cinema; Rubin Shaji Kailas and Nikhin Renji Panicker together in front of the camera
മലയാള സിനിമയിലെ ഏറ്റവും ആകർഷകമായ കൂട്ടുകെട്ടാണ് ഷാജി കൈലാസ്- രൺജി പണിക്കർ. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ കമ്മീഷണർ, മാഫിയാ, ദി കിംഗ്, കിംഗ് & കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലൂടെ ജൈത്രയാത്ര വൻ വിജയം നേടി.
രൺജി പണിക്കരുടെ മക്കളിൽ നിഥിൻ രൺജി പണിക്കർ അച്ഛൻ്റെ പാതയിലൂടെ തന്നെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവൽ തുടങ്ങിയ ചിത്രങ്ങളും, ഒരു വെബ് സീരിയസ്സും സംവിധാനം ചെയ്തു. നമുക്കു കോടതിയിൽ കാണാം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ഷാജി കൈലാസിൻ്റെ ഇളയ മകൻ റുബിൻ ഷാജി കൈലാസ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി.
ഇപ്പോൾ റുബിൻ, അമൽ.കെ.ജോബി സംവിധാനം ചെയ്യുന്ന 'ആഘോഷം' എന്ന ചിത്രത്തിൽ അഭിനയിക്കുന്നു. ഇതേ ചിത്രത്തിൽ രൺജി പണിക്കരുടെ മറ്റൊരു മകനായ നിഖിൻ രൺജി പണിക്കരും അഭിനയിക്കുന്നു. നിഖിൽ രഞ്ജി പണിക്കർ വിവേക് സംവിധാനം ചെയ്ത ടീച്ചർ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. നിഥിൻ രൺജി പണിക്കരും നിഖിൽ രൺജി പണിക്കരും ഇരട്ട സഹോദരന്മാർ കൂടിയാണ്. റുബിനും നിഖിലും ഒരേ ചിത്രത്തിൽ അഭിനേതാക്കളായി എത്തിയത് തികച്ചും അവിചാരിതമായിട്ടാണ്. കാംബസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. കാംബസ് സ്റ്റുഡൻസായിട്ടാണ് ഇരുവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളുടെ ലീഡേർസ് ആയ ജൂഡ്, ജസ്റ്റിൻ മാത്യൂസ് എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. ജൂഡിനെ റുബിനും, ജസ്റ്റിൻ മാത്യൂസിനെ നിഖിലും അവതരിപ്പിക്കുന്നു. കംബസ്സിൻ്റെ എല്ലാ ആഘോഷങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ക്ലീൻ എൻ്റെർടൈനറാണ് ഈ ചിത്രം.
അഭിനേതാവ് എന്ന നിലയിൽ റുബിൻ ഷാജി കൈലാസിനും, നിഖിൽ രൺജി പണിക്കർക്കും ഏറെ തിളങ്ങാൻ അവസരം ലഭിക്കുന്നതാണ് ഈ കഥാപാത്രങ്ങൾ. ഈ ചിത്രത്തിൽ രൺജി പണിക്കരും ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതും ഏറെ കൗതുകമാണ്.
നരേൻ, വിജയ രാഘവൻ, ജോണി ആൻ്റണി, ജയ്സ് ജോർജ്, അജു വർഗീസ് ഡോ. റോണി രാജ്,, ബോബി കുര്യൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, ശ്രീകാന്ത് മുരളി, ഫൈസൽ മുഹമ്മദ് അഡ്വ. ജോയി കെ. ജോൺ, ലിസ്സി കെ. ഫെർണാണ്ടസ്, ടൈറ്റസ് ജോൺ, അഞ്ജലി ജോസ്. അഞ്ജലി ജോസഫ് എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ - അമൽ കെ. ജോബി, സംഗീതം - സ്റ്റീഫൻ ദേവസ്സി, ഗൗതംവിൻസൻ്റ്, ഛായാഗ്രഹണം -റോ ജോ തോമസ്, എഡിറ്റിംഗ് -ഡോൺ മാക്സ്, കലാസംവിധാനം - രാജേഷ്.കെ. സൂര്യ, മേക്കപ്പ് - മാളൂസ് കെ.പി, കോസ്റ്റ്യും - ഡിസൈൻ - ബബിഷ.കെ. രാജേന്ദ്രൻ, സ്റ്റിൽസ്-ജയ്സൺ ഫോട്ടോ ലാൻ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അമൽ ദേവ്. കെ.ആർ, പ്രൊജക്റ്റ് ഡിസൈനർ - ടൈറ്റസ് ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പ്രണവ് മോഹൻ, ആൻ്റെണി കുട്ടമ്പുഴ, പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.
സി.എൻഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ഡോ. ലിസ്റ്റി.കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയാ, ഡോ.ദേവസ്യാ കുര്യൻ ബ്രാംഗ്ളൂർ)ജെസ്സി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ യു.എസ്.എ) ജോർഡി മോൻ തോമസ് (യു.കെ) ബൈജു എസ്.ആർ ബ്രാംഗ്ലൂർ) എന്നിവരും ടീം അംഗങ്ങളും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.