
മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് വിമല രാമന്‍(Vimala Raman). മലയാളത്തിലെ വിമലയുടെ ആദ്യ ചിത്രം "ടൈം" ആയിരുന്നു. ഇതിനു പുറമെ പ്രമുഖ താരങ്ങളോടൊപ്പം അഭിനയിച്ച വിമല, പ്രണയകാലം, സൂര്യന്‍, നസ്രാണി, റോമിയോ, കോളേജ് കുമാരന്‍, കല്‍ക്കട്ട ന്യൂസ്, ഒപ്പം തുടങ്ങിയ ചിത്രങ്ങളലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്.
ഇപ്പോൾ നടിയും നര്‍ത്തകിയുമായ വിമലയുടെയും പങ്കാളി വിനയ് റായുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇവർ മുൻപും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കിടാറുണ്ടെങ്കിലും ഇത്തവണ വിമലയ്ക്ക് പിറന്നാളാശംസകൾ നേര്‍ന്നുള്ള വിനയിന്റെ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്ടിനോപ്പം ഒന്നിച്ചുള്ള നിമിഷങ്ങൾ ചേർത്ത ഒരു വീഡിയോയും പങ്കുവച്ചിട്ടൂണ്ട്. ഇതിനോടകം സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്തിട്ടുള്ളത്.
"ഹാപ്പി ബര്‍ത്ത ഡേ ഡിയര്‍. ഐ ലവ് യൂ. നിന്റെ സ്‌നേഹവും ലാളനയും കൊണ്ട് എന്റെ ജീവിതം കൂടുതല്‍ സ്പെഷ്യലാക്കിയതിന് നന്ദി. എന്നും എല്ലായ്‌പ്പോഴും നല്ലത് മാത്രം സംഭവിക്കട്ടെ. 10 വര്‍ഷത്തെ സന്തോഷ നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്. ഇനിയും ഒന്നിച്ച് മുന്നോട്ട്" എന്നാണ് പോസ്റ്റിനു താഴെ വിനയ് കുറിച്ചത്. ഇതിനു മറുപടിയായി "ഔ, ലവ് യൂ, നിന്റെ സ്‌നേഹത്താല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു" എന്നാണ് വിമല കുറിച്ചത്. പോസ്റ്റു കണ്ട് നിരവധിപേർ വിമലയ്ക്ക് ആശംസകൾ അറിയിച്ചു.