

മുംബൈ: ആഗോള ബോക്സ് ഓഫീസിൽ 600 കോടി കടന്ന് കുതിക്കുന്ന 'ധുരന്ധർ' എന്ന ചിത്രത്തിലെ പ്രശസ്തമായ 'FA9LA' ഹുക്ക് സ്റ്റെപ്പ് പുനഃസൃഷ്ടിച്ച് നടി ശിൽപ ഷെട്ടി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ അക്ഷയ് ഖന്നയുടെ ഐക്കണിക് സ്റ്റെപ്പ് മനോഹരമായി താരം അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിലെ അഭിനേതാക്കളായ രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവരുടെ പ്രകടനത്തെ ശിൽപ പ്രശംസിച്ചു.ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ഇപ്പോൾ തന്റെ പ്രിയപ്പെട്ട പ്ലേലിസ്റ്റിലുള്ളതെന്ന് താരം കുറിച്ചു.
"വളരെക്കാലത്തിന് ശേഷം ഞാൻ കണ്ട ഏറ്റവും മികച്ച ദേശഭക്തി ചിത്രങ്ങളിൽ ഒന്നാണിത്" - ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് താരം സല്യൂട്ട് നൽകി.ശിൽപയുടെ വീഡിയോയ്ക്ക് താഴെ 'പെർഫെക്ട്', 'സൂപ്പർ' എന്നിങ്ങനെ ആരാധകരുടെ അഭിനന്ദന പ്രവാഹമാണ്.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഇതിനോടകം വലിയ വിജയമാണ് നേടിയത്. രൺവീർ സിംഗും സാറാ അർജുനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ഒരു വമ്പൻ താരനിര തന്നെയുണ്ട്. ചിത്രത്തിന്റെ വൻ വിജയം കണക്കിലെടുത്ത്, 'ധുരന്ധർ 2' അടുത്ത വർഷം (2026) മാർച്ച് 19-ന് പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.