പ്രശസ്ത മാധ്യമ പ്രവർത്തകനും കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖനുമായിരുന്ന സക്കീർ ഹുസൈൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ആൾപ്പൂരം' യൂട്യൂബിൽ റിലീസ് ചെയ്തു. പൂരത്തിന് പിന്നിലുള്ള മനുഷ്യ അധ്വാനത്തെ കുറിച്ചു പറയുന്ന ഡോക്യുമെന്ററിയാണ് ആൾപ്പൂരം. ഇതിനോടകം തന്നെ നിരവധി വേദികളിൽ ആൾപൂരം പ്രദർശിപ്പിക്കുകയും ഇന്റർനാഷണൽ ഫോക്ലോർ ഫെസ്റ്റിവൽ ഓഫ് തൃശൂരിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരമായ അന്താരാഷ്ട്ര പുരസ്‌കാരം ആൾപ്പൂരം എന്ന ഡോക്യുമെന്ററിക്ക് ലഭിക്കുകയുമുണ്ടായി.
പ്രശസ്ത ചലച്ചിത്ര നടന്മാരായ ശരത് അപ്പാനിയുടെയും വിനു മോഹന്റെയും ഫേസ്ബുക് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഡോക്യുമെന്ററിയുടെ റിലീസ് പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് ഡോക്യുമെന്ററിയുടെ മലയാളം പതിപ്പ് സോളിഡാരിറ്റി തൃശൂർ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാദമയിൽ വെച്ച് റിലീസ് ചെയ്തിരുന്നു. കലാ സാംസ്‌കാരിക മേഖയിലെ പ്രമുഖർ പ്രദർശനത്തിൽ പങ്കെടുത്തിരുന്നു.
സക്കീർ ഹുസൈന്റെ മകൻ മാധ്യമ പ്രവർത്തകനും ഫിലിം മേക്കറുമായ ഇഷാർ ഹുസൈൻ ആണ് ഡോക്യൂമെന്ററിയുടെ മലയാളം പതിപ്പ് പുറത്തിറക്കിയത്. അദ്ദേഹം തന്നെയാണ് ഡോക്യൂമെന്ററിയുടെ അസോസിയേറ്റ് ഡയറക്ടർ. സോളിഡാരിറ്റി തൃശൂർ, സോളിഡാരിറ്റി കേരള എന്നീ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തിട്ടുള്ളത്.