"നിങ്ങളുടെ സ്‌നേഹവും ദയയും സഹനവും എന്റെ ജീവിതം സമ്പന്നമാക്കി, സുഹൃത്തുക്കളാണ് എന്റെ കുടുംബം" ; നാല്‍പ്പതാം ജന്മദിനത്തില്‍ നന്ദി പറഞ്ഞ് കനി കുസൃതി | 40th birthday

"മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവര്‍ക്കുമുണ്ട് എന്നതും നിങ്ങളെ കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യമുണ്ടായി എന്നതുമാണ് പ്രധാനം, നിങ്ങള്‍ ഇവിടെ ഉള്ളതിന് നന്ദി..."
Kani
Published on

നാല്‍പ്പതാം ജന്മദിനത്തില്‍ സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നന്ദി പറഞ്ഞ് നടി കനി കുസൃതി. ''സെപ്റ്റംബര്‍ 12ന് എനിക്ക് 40 വയസായി. ഈ ജീവിത യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും മറക്കാനും കാലിടറാനും നൃത്തം ചെയ്യാനും കഴിയുന്നതില്‍ ഞാന്‍ വളരെയധികം നന്ദിയുള്ളവളാണ്.

ഇന്നത്തെ ഞാനായി എന്നെ വളര്‍ത്തിയതിന് എന്റെ അച്ഛനും അമ്മയ്ക്കും എന്റെ ജീവിതം പങ്കിടുന്നവര്‍ക്കും ജീവിത യാത്രയില്‍ എന്നോടൊപ്പം സഞ്ചരിക്കുന്ന സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി രേഖപ്പെടുത്തുന്നു.

നിങ്ങളുടെ സ്‌നേഹവും ദയയും സഹനവും എന്റെ ജീവിതം ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സമ്പന്നമാക്കി. എന്റെ സുഹൃത്തുക്കളാണ് ശരിക്കും എന്റെ കുടുംബം. ഞാന്‍ ജന്മദിനങ്ങള്‍ ആഘോഷിക്കാറില്ല. എങ്കിലും എനിക്ക് ആശംസകള്‍ അയച്ച എല്ലാവര്‍ക്കും നന്ദി. മറന്നുപോയവര്‍ക്കും നന്ദി, കാരണം അതൊന്നും ഒരു വിഷയമേയല്ല. മനോഹരമായ ഒരു ജീവിതം നമുക്കെല്ലാവര്‍ക്കുമുണ്ട് എന്നതും നിങ്ങളെ കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യമുണ്ടായി എന്നതുമാണ് പ്രധാനം. നിങ്ങള്‍ ഇവിടെ ഉള്ളതിന് നന്ദി...'' - കനി കുസൃതി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com