വയനാട്: യുവ ചലച്ചിത്ര തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് (41) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വയനാട് പഴയ വൈത്തിരി സ്വദേശിയായ അദ്ദേഹം ചലച്ചിത്ര മേഖലയിൽ സജീവമായി വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.(Young screenwriter Praful Suresh passes away)
'നല്ല നിലാവുള്ള രാത്രി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് പ്രഫുൽ. വരാനിരിക്കുന്ന രണ്ട് പുതിയ സിനിമകളുടെ തിരക്കഥാ രചന പൂർത്തിയാക്കി നിൽക്കുകയായിരുന്നു അദ്ദേഹം.
സിനിമാ തിരക്കഥാകൃത്ത് എന്നതിനൊപ്പം കോഴിക്കോട് ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്നു.