
സമൂഹമാധ്യമത്തിൽ നിരന്തരം അധിക്ഷേപങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും താഴെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള കമന്റുകളാണ് ഏറെയും. എന്നാൽ ഇത്തരം അധിക്ഷേപങ്ങള്‍ക്കെല്ലാം രേണു സുധി പലപ്പോഴും സമൂഹമാധ്യമത്തിലൂടെ തന്നെ തക്കതായ മറുപടി നൽകാറുണ്ട്. ഇപ്പോൾ എലഗന്റ് ലുക്കിലുള്ള തന്റെ പുതിയ മേക്കോവർ വിഡിയോ പങ്കുവച്ചിരിക്കുകയാണ് രേണു.
ചുവപ്പ് ഫുൾ സ്ലീവ് ക്രോപ്പ് ടോപ്പിലും സ്കേർട്ടിലുമുള്ള വിഡിയോയാണ് രേണു പങ്കുവച്ചത്. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ ഹെവി ആക്സസറീസും അണിഞ്ഞിട്ടുണ്ട്. വെള്ളയും പച്ചയും കല്ലുകൾ പതിച്ച ഹെവി ചോക്കറും കമ്മലും നെറ്റിച്ചുട്ടിയും അണിഞ്ഞിരിക്കുന്നു. ഹെവി മേക്കപ്പാണ്. ഫൗണ്ടേഷനും ലിപ്സ്റ്റിക്കും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. സമൂഹമാധ്യമത്തിൽ രേണു പങ്കുവച്ച വിഡിയോയെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളും എത്തി.
രേണുവിന്റെ പുതിയ മേക്കോവർ സൂപ്പറാണെന്നായിരുന്നു ചിലരുടെ കമന്റ്. അതേസമയം പുതിയ ലുക്കിനെ വിമർശിക്കുന്നവരും കുറവല്ല. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലുള്ള കമന്റുകൾക്ക് രേണു തന്നെ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്. 'ഇവരെ മേക്കപ്പിടുമ്പോൾ എത്രമാത്രം ചിരി അടക്കിപ്പിടിച്ചിരിക്കും' എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘നീയോക്കെ അവിടെ കിടന്ന് നെഗറ്റിവ് കമന്റിട്ട് എനിക്ക് ഉയർച്ചയുണ്ടാക്കൂ’ എന്നായിരുന്നു ഈ കമന്റിനു രേണുവിന്റെ മറുപടി.