''നായികമാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം, സിനിമയുടെ മറവില്‍ നടന്‍ പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയാണെന്ന തെറ്റിധാരണയുണ്ടാകും"; Actor Madhavan

കഥാപാത്രങ്ങളോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ വിവേകപൂര്‍വ്വം വേഷങ്ങളെയും സഹതാരങ്ങളെയും തെരഞ്ഞെടുക്കണം
Madhavan
Published on

പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ ശ്രദ്ധാലുവായിരിക്കണമെന്ന് തമിഴ് നടന്‍ മാധവന്‍. 'നായികമാരെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം, കാരണം സിനിമയുടെ മറവില്‍ നടന്‍ പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയാണെന്ന തെറ്റിധാരണയുണ്ടാകും' ഒരഭിമുഖത്തില്‍ സംസാരിക്കവേ മാധവൻ പറഞ്ഞു.

''നിങ്ങളുടെ പ്രായത്തെക്കുറിച്ച് ആദ്യമായി തിരിച്ചറിവ് ലഭിക്കുന്നത് നിങ്ങളുടെ കുട്ടികളുടെ സുഹൃത്തുക്കള്‍ അങ്കിള്‍ എന്ന് വിളിക്കാന്‍ തുടങ്ങുമ്പോഴാണ്. അത് ഞെട്ടലോടെയായിരിക്കും ആദ്യം കേള്‍ക്കേണ്ടി വരുന്നത്. പിന്നീട് ആ വിളിയുമായി പൊരുത്തപ്പെടണം.

ഒരു 22കാരനെപ്പോലെ കാര്യങ്ങള്‍ ചെയ്യാന്‍ തന്റെ ശരീരബലം അത്ര ശക്തമല്ല. കഥാപാത്രങ്ങളോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ വിവേകപൂര്‍വ്വം വേഷങ്ങളെയും സഹതാരങ്ങളെയും തെരഞ്ഞെടുക്കണം. എന്റെ കാര്യത്തില്‍ അത് നിര്‍ണായകമാണ്.

സിനിമകള്‍ ചെയ്യുമ്പോള്‍ നായികമാരെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കണമെന്നാണ് മനസ്സിലാക്കുന്നത്. കാരണം അവര്‍ക്ക് നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സിനിമയുടെ മറവില്‍ നടന്‍ പ്രായംകുറഞ്ഞ നടിമാര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയാണെന്ന തെറ്റിധാരണ പ്രേക്ഷകര്‍ക്ക് തോന്നാനുള്ള സാദ്ധ്യതയുണ്ട്. ഒരു സിനിമയില്‍ നിന്ന് അങ്ങനെയൊരു തോന്നല്‍ ഉണ്ടായാല്‍ ആ കഥാപാത്രത്തിന് ബഹുമാനം കിട്ടില്ല...''

Related Stories

No stories found.
Times Kerala
timeskerala.com