"നിങ്ങളാണ് ഏറ്റവും മികച്ചത്, നിങ്ങളാണ് നമ്പര്‍ 1"; ആര്യന്‍ ഖാന്റെ ജന്മദിനത്തില്‍ കാമുകി ലാറിസയുടെ ആശംസ വൈറലാകുന്നു | Birthday Wishes

ഇരുവരുടെയും ബന്ധം ഗോസിപ്പ് മാത്രമല്ലെന്നും താരങ്ങള്‍ ഡേറ്റിംഗിലാണെന്നത് ശരിവയ്ക്കുന്നതുമാണെന്നും ആരാധകര്‍ പറയുന്നു.
Aryan
Published on

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകനും സംവിധായകനുമായ ആര്യന്‍ ഖാന്റെ ജന്മദിനത്തില്‍ ആശംസകളുമായി ബോളിവുഡ് താരങ്ങളും ആരാധകരും. എന്നാല്‍, ആര്യന്റെ കാമുകിയും നടിയും മോഡലുമായ ലാറിസ ബോണിസിയുടെ ജന്മദിനാശംസയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്.

തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ലാറിസ ആര്യന് വളരെ സ്നേഹവും വൈകാരികവുമായ സന്ദേശമാണു പങ്കുവച്ചത്. "ജന്മദിനാശംസകള്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം പൂര്‍ത്തിയാക്കാനാകട്ടെ. ഞാന്‍ നിങ്ങളെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു... നിങ്ങളുടെ വിജയത്തിനും സന്തോഷത്തിനുമായി എന്നെന്നും ആഗ്രഹിക്കുന്നു. നിങ്ങളാണ് ഏറ്റവും മികച്ചത്! നിങ്ങള്‍ നമ്പര്‍ 1 ആണ്."

ലാറിസ ആശംസ പങ്കുവച്ചതോടെ, ഇരുവരുടെയും ബന്ധം ഗോസിപ്പ് മാത്രമല്ലെന്നും താരങ്ങള്‍ ഡേറ്റിംഗിലാണെന്നത് ശരിവയ്ക്കുന്നതുമാണെന്നും ആരാധകര്‍ പറയുന്നു. ആര്യന്‍ തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍, ലാറിസയുടെ പോസ്റ്റ് പങ്കിട്ടപ്പോള്‍ സന്ദേശം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലായി മാറുകയുമായിരുന്നു.

ആര്യന്റെ സഹോദരി സുഹാന ഖാന്‍, സഹോദരന്റെ ജന്മദിനം ഇന്‍സ്റ്റഗ്രാമില്‍ ഹൃദയംഗമമായ പോസ്റ്റിലൂടെ ആഘോഷിച്ചതും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com