താങ്കൾ ഒരു ഉഗ്രൻ നടനാണ് ; മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രവാർത്ത വിതരണ മന്ത്രി |Mohanlal

ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണവേദിയിലാണ് മന്ത്രിയുടെ പരാമർശം.
mohanlal
Published on

ഡൽഹി : നടൻ മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രവാർത്ത വിതരണ മന്ത്രി അശ്വനി വൈഷ്ണവ്.മോഹൻലാൽ ഉഗ്രൻ നടൻ ആണെന്നും ‘റിയൽ ഒജി’ എന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണവേദിയിലാണ് മന്ത്രിയുടെ പരാമർശം. ആർപ്പുവിളികളോടെയാണ് മന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്.

മന്ത്രിയുടെ വാക്കുകൾ....

‘താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്’ എന്ന് മലയാളത്തിൽ പറഞ്ഞായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണ്. താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്. യഥാർഥ ഇതിഹാസം. വലിയൊരു കയ്യടി അദ്ദേഹത്തിന് നൽകണം. ഈ ശബ്ദമൊന്നും പോരാ… വലിയ ആരവങ്ങളോടെ കയ്യടി നൽകണം…ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.

അതേ സമയം, ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം വിജയരാഘവനും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉർവശിയും സ്വീകരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com