'ജോറ കയ്യെ തട്ട്ങ്കെ' യോഗി ബാബു ചിത്രം മെയ് 16ന് റിലീസാകും; ചിത്രത്തിൽ മലയാള നടൻ ഹരീഷ് പേരടിയും | Jora Kayye Thattnge

ത്രില്ലർ ‌ജോണറിൽ ഇറങ്ങുന്ന യോഗി ബാബുവിന്റെ ആദ്യ സിനിമ
Yogi Babu
Published on

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, വിനീഷ് മില്ലെനിയം സംവിധാനം ചെയ്യുന്ന 'ജോറ കയ്യെ തട്ട്ങ്കെ' എന്ന തമിഴ് ചിത്രം മെയ് 16 ന് തിയേറ്ററുകളിൽ എത്തുന്നു. വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി ശരവണയാണ് കോ പ്രൊഡ്യൂസർ. രചന വിനീഷ് മില്ലെനിയം & പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡിഓപി മധു അമ്പാട്ട്. ശ്രീനിവാസനെ നായകനാക്കി കല്ലായി എഫ്എം എന്ന മലയാള ചിത്രത്തിനുശേഷം വിനീഷ് മില്ലേനിയം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശാന്തി റാവു ആണ് നായിക.

മറ്റ് അഭിനേതാക്കൾ- ഹരീഷ് പേരടി, വാസന്തി ( വേട്ടയാൻ ഫെയിം, ഏജന്റ് ടീന ), കൽക്കി, മൂർ (കള ഫെയിം), സാക്കിർ അലി, മണിമാരൻ, അരുവി ബാല, നൈറ നിഹാർ, അൻവർ ഐമർ, ടി കെ വാരിജാക്ഷൻ, ശ്രീധർ ഗോവിന്ദരാജ്. ഡ്രീം ബിഗ് ഫിലിംസിൽ മെയ് 16 മുതൽ ‌ കേരളത്തിലെ തിയേറ്ററുകളിലും, തമിഴ്നാട്ടിൽ പിവിആർ സിനിമാസും റിലീസ് ചെയ്യുന്നു.

ഒരു സാധാരണക്കാരനായ മജീഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണമായ സംഭവങ്ങളാണ് സിനിമയുടെ കഥ. ഈ പ്രതിസന്ധികളെ മജീഷ്യന് മറികടക്കാൻ ആവുമോ എന്ന ചോദ്യത്തിന് ഉത്തരം സിനിമ നൽകുന്നു. ഹാസ്യ താരമെന്ന നിലയിൽ ഇന്ത്യയിൽ തന്നെ പ്രശ്സ്തനായ യോഗി ബാബു, നർമത്തിന്റെ മേൻപൊടി കലർന്ന ഗൗരവമുള്ള ചില വേഷങ്ങൾ ചെയ്തിട്ടുണ്ടങ്കിലും ഒരു ത്രില്ലർ ‌ജോണറിൽ ഇറങ്ങുന്ന യോഗി ബാബുവിന്റെ ആദ്യ സിനിമയാണിത്.

മ്യൂസിക് -എസ്. എൻ. അരുണഗിരി. ബാക്ക് ഗ്രൗണ്ട് സ്കോർ- ജിതിൻ കെ റോഷൻ. എഡിറ്റർ- സാബു ജോസഫ്. ആർട്ട്എ- സ്. അയ്യപ്പൻ. മേക്കപ്പ് – ചന്ദ്ര കാന്തൻ. സ്റ്റിൽസ്- മിരട്ടൽ സെൽവ. കൊറിയോഗ്രഫി- വിജയ് ശിവശങ്കരൻ മാസ്റ്റർ. മിക്സിങ്- ഷാജു എ വി എം സി. മാനേജർ രവി മുത്തു, സുരേഷ് മൂന്നാർ. പിആർഒ- എംകെ ഷെജിൻ.

Related Stories

No stories found.
Times Kerala
timeskerala.com