യോഗി ബാബു നായകനായ ‘ബോട്ട്’ ഒടിടിയിലേക്ക്

യോഗി ബാബു നായകനായ ‘ബോട്ട്’ ഒടിടിയിലേക്ക്
Published on

യോഗി ബാബുവിനെ നായകനാക്കി ചിമ്പുദേവന്റെ സംവിധാനത്തിൽ ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബോട്ട്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ബോട്ട്എത്തുക. ഒക്ടോബര്‍ 1 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

കഥയിലും ആഖ്യാനത്തിനും ഏറെ പ്രത്യേകതകളുള്ള സിനിമയാണ് ബോട്ട്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍റെ കാലം 1943 ആണ്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തിൽ പെടുന്ന ചിത്രം യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. യോഗി ബാബുവിനൊപ്പം ഗൗരി ജി കിഷന്‍, എം എസ് ഭാസ്കര്‍, ചിന്നി ജയന്ത്, ജെസി ഫോക്സ് അലെന്‍, ചാംസ്, മധുമിത, ഷാ ര, കുളപ്പുള്ളി ലീല, ആക്ഷാത് ദാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com