
ഫിലിം ചേമ്പറിനു മറുപടിയുമായി ഫെഫ്ക രംഗത്ത്. വനിതകളുടെ കോര്‍ കമ്മറ്റിയും ടോള്‍ ഫ്രീ നമ്പറും ആരംഭിച്ചത് ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് ഫെഫ്ക വ്യക്തമാക്കി. കോര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം തുടരുമെന്നും മറ്റൊരു സംഘടനയുടെയും അനുമതി ആവശ്യമില്ല എന്നും ഫെഫ്ക വ്യക്തമാക്കി. സിനിമ സെറ്റുകളില്‍ ഐസിസി രൂപീകരിക്കേണ്ടത് സിനിമ നിര്‍മാതാവാണെന്നും അത് ഒരു സിനിമയ്ക്ക് മാത്രമാണ് സാധ്യമാവുകയെന്നും പ്രസ്താവനയില്‍ ഫെഫ്ക പറഞ്ഞു.
വനിതകളുടെ കോര്‍ കമ്മറ്റി എന്നത് സ്ഥിരം സംവിധാനമാണെന്നും ഫെഫ്ക്ക വലിയ പാതകം ചെയ്തു എന്ന നിലയിലുള്ള പ്രസ്താവനകള്‍ അപലപനീയമെന്നും പ്രതികരിച്ചു. ഫെഫ്ക ഒരു ട്രേഡ് യൂണിയനാണ്, തൊഴിലാളികളുടെ സംരക്ഷണത്തിനായി സബ് കമ്മറ്റി രൂപീകരിക്കാന്‍ ഫെഫ്കക്ക് അവകാശമുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.