
അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരിപ്പൂരി അടിക്കണമെന്ന് നടൻ വിശാൽ. ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ ആളുകൾ മടിക്കും. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് നടൻ പ്രതികരിച്ചത്.
റിപ്പോർട്ടിനെ കുറിച്ച് മുതിർന്ന താരങ്ങളായ മോഹൻ ലാലും മമ്മൂട്ടിയും പ്രതികരിക്കുമെന്നാണ് കരുതുന്നത്. പ്രസ്താവനകളെക്കാൾ ആവശ്യം നടപടികളാണ്. തമിഴ് സിനിമയിലും തുറന്നു പറച്ചിലിന് അവസരമൊരുക്കുമെന്നും വിശാൽ പറഞ്ഞു. സിനിമ പ്രവർത്തകർ ദുരനുഭവങ്ങൾ തുറന്നുപറയണമെന്നും താരസംഘടനയുടെ നേതൃത്വത്തിൽ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും വിശാൽ പറഞ്ഞു. തമിഴിലെ താരസംഘടനയുടെ ജനറൽ സെക്രട്ടറിയാണ് വിശാൽ.