

ആരാധകരും പ്രേക്ഷകരും ഏറെ കാത്തിരുന്ന സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രമാണ് 'തലൈവർ 173'. നിരവധി സംവിധായകരെ കമൽ ഹാസൻ തേടിയെങ്കിലും ഇതുവരെയും ആരും ഈ ചിത്രത്തിനായി എത്തിയിട്ടില്ല. ആദ്യം തമിഴ് സിനിമയിലെ യുവസംവിധായകരുടെ പേരുകൾ വന്നുവെങ്കിലും സുന്ദർ സി എത്തിയത് ആയിരുന്നു വലിയ ചർച്ചയായത്.
എന്നാൽ, അദ്ദേഹം തന്നെ ഈ പ്രോജക്ടിൽ നിന്ന് പിന്മാറിയതോടെ വേറെ സംവിധായകരെ തേടുകയായിരുന്നു നിർമാതാക്കൾ. ഇപ്പോൾ ഈ ചിത്രം ധനുഷ് സംവിധാനം ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ധനുഷ് രജനിയോട് കാല സിനിമയുടെ ഷൂട്ടിംഗ് സമയം മുതൽ രണ്ടു സ്ക്രിപ്റ്റുകൾ പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് അത് നടന്നിരുന്നില്ല.
എന്നാൽ, ഇപ്പോൾ അതിന് സമയമായി എന്നാണ് ലഭിക്കുന്ന വിവരം. ധനുഷ് ഒരു രജനി ആരാധകൻ ആയതിനാൽ അദ്ദേഹത്തിന് ഇത് നന്നായി ചെയ്യാൻ കഴിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.