പ്രഭുദേവ നായകനായെത്തുന്ന ‘വൂൾഫ്’ എന്ന ചിത്രത്തിലെ ഗാനത്തിന് വ്യാപക വിമർശനം | Wolf

‘സാസ സാസ’ എന്ന ഗാനത്തിൽ നായകന്റെ കാൽവിരലിൽ കടിക്കുന്ന രംഗത്തിനെതിരെയാണ് വിമർശനം.
Wolf
Published on

പ്രഭുദേവ നായകനായെത്തുന്ന ‘വൂൾഫ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിന് വ്യാപക വിമർശനം. ‘സാസ സാസ’ എന്ന ഗാനത്തിൽ പ്രഭുദേവയുടെ കാലിലെ തള്ള വിരലിൽ കടിക്കുന്ന രംഗമാണ് വിമർശനത്തിന് ഇടയാക്കിയത്.

പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. റൊമാന്റിക് സ്വഭാത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ നിഗൂഢതകളും ഒളിപ്പിച്ചിരിക്കുന്നതായി കാണാം. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീ ഗോപിക പ്രഭുദേവയുടെ വിരലിൽ കടിക്കുന്ന രംഗമുള്ളത്. ഈ രംഗത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. പ്രഭുദേവയ്ക്കെതിരെയും ശ്രീ ഗോപികയ്ക്കെതിരെയും പലരും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. 'പ്രഭുദേവയുടെ മാർക്കറ്റ് ഇടിഞ്ഞതിനാലാണ് ഇത്തരം നിലവാരമില്ലാത്ത സീനുകളിൽ അഭിനയിക്കുന്നത്' എന്ന് പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. നായികമാരുടെ കുടുംബം ഈ വിഡിയോ കണ്ടാൽ എങ്ങനെയാകുമെന്നും പലരും കമന്റ ചെയ്യുന്നു.

പ്രഭുദേവയെ നായകനാക്കി വിനൂ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൂൾഫ്’. മലയാളി താരം അഞ്ചു കുര്യനാണ് ചിത്രത്തിലെ നായിക. ഇവരെക്കൂടാതെ ലക്ഷ്മി റായ്, അനസൂയ, വസിഷ്ഠ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷൻ ചിത്രമായാണ് ‘വൂൾഫ്’ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com