"പൂച്ചയെ അയച്ചത് ആര്?"; സമ്മർ ഇൻ ബത്ലഹേമിലെ സസ്‌പെൻസ് പൊളിച്ച് മഞ്ജു വാര്യർ | Summer in Bethlehem

സിനിമ 4k റീമാസ്റ്റ് പതിപ്പ് ഡിസംബർ 12ന് റിലീസ് ചെയ്യാനിരിക്കെയാണ് സസ്പെൻസിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത്.
Manju Warrier
Updated on

'സമ്മർ ഇൻ ബത്ലഹം' എന്ന ചിത്രത്തിലെ ആദ്യ മുതൽ അവസാനം വരെയുള്ള ഇതുവരെ ആർക്കും പൊട്ടിക്കാൻ പറ്റാത്ത ഒരു സസ്പെൻസ് ആണ് 'എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു...' എന്ന ഗാനവും അതിലെ പൂച്ചയും സ്ത്രീ രൂപവും. രവിശങ്കർ എന്ന നായകന്റെ ജീവിതത്തിലെ സുപ്രധാനമായ വഴിത്തിരിവായിരുന്നു ആ പൂച്ച.

തന്റെ അഞ്ചു കസിൻസിൽ ഒരാൾക്ക് തന്നോട് പ്രണയമുണ്ട്. അത് കണ്ടെത്താൻ വേണ്ടി സുഹൃത്ത് ഡെന്നിസും ഒപ്പം കൂടുന്നു. പിന്നീടുള്ള രസകരമായ മുഹൂർത്തങ്ങളും സസ്പെൻസുകൾ നിറഞ്ഞതാണ് ചിത്രം. അഞ്ചു കസിൻസി ഒരാളെ വിവാഹം കഴിച്ചാൽ രവിശങ്കറിന് മുത്തശ്ശന്റെ സ്വത്തുക്കൾ എല്ലാം സ്വന്തമാക്കാം. എന്നാലിനി ആരെയെങ്കിലും കല്യാണം കഴിക്കാം എന്ന് വിചാരിച്ചാൽ അപ്പോഴും കുരുക്കാകുന്നത് ഈ പൂച്ചയും ആ ഗാനവും ആണ്.

ഇന്നും ആളുകൾ മടുപ്പില്ലാതെ കാണുന്ന ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. ഗാനങ്ങളും സീനുകളും ഇന്നും ആളുകൾ ആഘോഷമാക്കുന്നു. ആ അഞ്ചു കസിൻസിൽ ആരാണ് എന്നറിയാനുള്ള ആകാംക്ഷ ഇന്നും പ്രേക്ഷകർക്കുണ്ട്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചിത്രത്തിൽ എത്തിയ മഞ്ജു വാര്യർ. സമ്മർ ഇൻ ബത്ലഹേമിന്റെ 4k റീമാസ്റ്റ് പതിപ്പ് ഡിസംബർ 12ന് റിലീസ് ചെയ്യാനിരിക്കെയാണ് ആ സസ്പെൻസിനെ കുറിച്ച് മഞ്ജു സംസാരിച്ചിരിക്കുന്നത്.

സിനിമ കണ്ടിട്ടുള്ള എല്ലാവരും തന്നോട് ചോദിച്ചിട്ടുള്ള ചോദ്യമാണിത്. 'ആരാണ് പൂച്ചയെ അയച്ചത്?' എന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയാണ്. 'യഥാർത്ഥത്തിൽ അത് ആർക്കും അറിയില്ല എന്നാണ് തോന്നുന്നത്' മഞ്ചു പറയുന്നു. "എനിക്ക് ഏതായാലും അറിയില്ല. സിനിമയിൽ ഇപ്പോഴും അങ്ങനെ ഒരു ആകാംക്ഷ നിലനിൽക്കുന്നത് നല്ലതല്ലേ? ആകാംക്ഷ അങ്ങനെ തന്നെ നിലനിൽക്കട്ടെ." -എന്നാണ് മഞ്ജു പറയുന്നത്.

എന്നാൽ, ഒരു വ്യക്തി വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ മയൂരിയ്ക്കും ധന്യ മേനോനും ഇംപോർട്ടൻസ് പ്രാധാന്യം നൽകി കാണിക്കുന്നുണ്ട്. ലാസ്റ്റ് ഒരു സോങ് സീനിൽ മഞ്ജു ജയറാമിന്റെ കൂടെ ഡാൻസ് കളിക്കുമ്പോൾ ഈ കസിൻ വന്നു മഞ്ജുവിനെ മാറ്റിക്കൊണ്ടുപോകും. പൊസസീവ്നെസ്സ് ആണ് ഇതിലൂടെ കാണിക്കുന്നത്. ആ കസിൻ ധന്യ ആയിരിക്കുമെന്നാണ് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെടുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com