കൊറിയോഗ്രാഫർ ബാബ ബാസ്‌കറിനൊപ്പം ചുവടുകൾവച്ച് നടി സ്വാസിക. 'മാമൻ' എന്ന സിനിമയുടെ ചിത്രീകരണവേളയിലേതാണ് രസകരമായ മുഹൂർത്തം. 'ഡാൻസ് മാസ്റ്റർ അടുത്തുള്ളപ്പോൾ നൃത്തം ചെയ്യാൻ എപ്പോഴും സമയമുണ്ടാകും, മിസ്സ് യു മാസ്റ്റർ' എന്ന കുറിപ്പിനോടൊപ്പമാണ് സ്വാസിക വിഡിയോ പങ്കുവച്ചത്.
ഇരുവരുടെയും നൃത്തത്തെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തിയത്. 'എത്ര പെട്ടെന്നാണ് സ്വാസിക മാസ്റ്ററുടെ ചുവടുകൾക്കൊത്ത് ആടുന്നത്', 'എന്തൊരു ഭംഗിയാണ് തമിഴ് പെണ്ണായി സ്വാസികയെ കാണാൻ' എന്നിങ്ങനെയുള്ള കമന്റുകളാണ് വിഡിയോയിൽ പ്രേക്ഷകർ പങ്കുവച്ചത്.