‘അമ്മൂന് പറ്റിയ അബദ്ധം വാട്‌സാപ്‌ സ്‌കാം' ; വാട്‍സ് ആപ്പ് തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്, 45,000 രൂപ നഷ്ടമായി | WhatsApp scam

യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.
Amritha Suresh
Published on

കൊച്ചി: വാട്‍സ് ആപ്പ് തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായെന്ന്‌ ഗായിക അമൃത സുരേഷ്. യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്. 'അമ്മൂന് പറ്റിയ അബദ്ധം വാട്‌സാപ്‌ സ്‌കാം' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വീഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുന്ന സമയത്താണ് ബിന്ദു എന്നുപേരുള്ള തന്‍റെ കസിന്‍ സിസ്റ്ററിന്‍റെ മെസേജ് വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു. ബന്ദുവിന്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും മെസേജിൽ പറഞ്ഞിരുന്നു. ഇന്ന് ഇഎംഐ അടയ്‌ക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നുമാണ്‌ സന്ദേശത്തിലുണ്ടായിരുന്നത്‌.

സന്ദേശം കണ്ടയുടനെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയിൽനിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെൽഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ ‘താങ്ക്‌ യു’ എന്ന് മറുപടിയും ലഭിച്ചു. പിന്നാലെ 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ച് വീണ്ടും സന്ദേശമെത്തി. തന്റെ കൈയിൽ പൈസ ഇല്ലാത്തതിനാൽ ചേച്ചിയെ വീഡിയോകോൾ ചെയ്തുവെങ്കിലും കോൾ കട്ട് ചെയ്‌തുവെന്ന്‌ അമൃത പറഞ്ഞു.

സാധാരണ കോൾ ചെയ്‌തപ്പോൾ ഫോൺ എടുത്തു. ചേച്ചിയുടെ വാട്സാപ് ഹാക്ക് ചെയ്തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു. നീ പൈസയൊന്നും അയച്ചുകൊടുക്കരുതെന്ന്‌ പറഞ്ഞുവെന്നും അമൃത സുരേഷ്‌ വീഡിയോയിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com