
അനുജനും അഭിനേതാവുമായ നവീൻ നസീമിൻ്റെ വിവാഹ നിശ്ചയചിത്രങ്ങൽ പങ്കുവെച്ച് നസ്രിയ. ഫാഷൻ സ്റ്റൈലിസ്റ്റായ ഫിസാ സജീലാണ് നവീൻ്റെ വധുവാകുക . ചിത്രങ്ങളുടെ കൂടെ ഫിസയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന കുറിപ്പും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.
സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതിസുന്ദരിയായാണ് നസ്രിയ ചടങ്ങിന് വന്നത്. ഒലീവ് ഗ്രീൻ നിറത്തിലെ ജാക്കറ്റ് ചോളിയായിരുന്നു നസ്രിയയുടെ വേഷം. ചോക്ക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള കുർത്തിയണിഞ്ഞാണ് ഫഹദ് എത്തിയത്.