
സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് പലപ്പോഴും ട്രോളുകളില്‍ ഇടംപിടിക്കാറുണ്ട്. 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിലെ മാധവിന്റെ ഡയലോഗായിരുന്നു ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രോള്‍. ''നമ്മള്‍ അനാഥരാണ്, ഗുണ്ടകളല്ല... എന്തിനാടാ കൊന്നിട്ട്, ഇയാളുടെ മകളും നമ്മളെപ്പോലെ തന്തയില്ലാതെ ജീവിക്കാനോ'' എന്നതായിരുന്നു ഡയലോഗ്.
ട്രോളുകളില്‍ നിറച്ച ഡയലോഗ് ചിലര്‍ പാട്ടായി പാടിയിരുന്നു. ഇതില്‍ ചിലതൊക്കെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ആ പാട്ട് ഏറ്റെടുത്ത്, സെല്‍ഫ് ട്രോളുമായി എത്തിയിരിക്കുകയാണ് മാധവ് സുരേഷും സംഘവും. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.