കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യൂ സി സി രംഗത്ത്. 'അവൾക്കൊപ്പം' എന്ന കുറിപ്പിലൂടെയാണ് ഇവർ പിന്തുണ അറിയിച്ചത്.(WCC extends support as verdict in actress assault case looms)
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. അതിജീവിതയുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണെന്നും സംഘടന പ്രകീർത്തിച്ചു. "ഇക്കാലമത്രയും അതിജീവിത കാണിച്ച ധൈര്യത്തിനും പ്രതിരോധത്തിനും സമാനതകൾ ഇല്ല." അതിജീവിതയുടെ ഈ പോരാട്ടം അവർക്ക് വേണ്ടി മാത്രമല്ല, എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ് എന്നും അവർ വ്യക്തമാക്കി.
നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ് ഇന്ന് അവസാനിക്കുന്നു. കേസിന്റെ തുടക്കം മുതൽ ശക്തമായ നിലപാടെടുത്ത സിനിമാ കൂട്ടായ്മയാണ് ഡബ്ല്യൂ സി സി. വിധി വരാനിരിക്കുന്ന നിർണായക ഘട്ടത്തിൽ അതിജീവിതയ്ക്ക് പരസ്യ പിന്തുണയുമായി അവർ രംഗത്തെത്തിയത് ശ്രദ്ധേയമായി.