വിസ്മയ മോഹൻലാലിന്റെ 'തുടക്കം' ചിത്രീകരണം ആരംഭിച്ചു | Thudakkam

ഇന്ന് രാവിലെ കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.
Thudakkam
Published on

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ആദ്യ സിനിമ ‘തുടക്കം’ ചിത്രീകരണം ആരംഭിച്ചു. ഇന്ന് രാവിലെ കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ വിസ്‍മയയ്ക്കൊപ്പം മോഹന്‍ലാലും സുചിത്രയും പ്രണവും എത്തിയിരുന്നു. ഇതിനു പുറമെ ചലച്ചിത്ര രം​ഗത്തെ നിരവധി പ്രമുഖരും പൂജ ചടങ്ങിനെത്തി.

ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും ചെയ്യുന്ന തുടക്കം ആശിർവാദ് സിനിമാസാണ് നിർമിക്കുന്നത്. ഇവരുടെ 37-ാമത്തെ ചിത്രമാണിത്. ചിത്രത്തിൽ ആന്‍റണിയുടെ മകന്‍ ആശിഷ് ജോയ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ പൂജ ചടങ്ങിൽ നടൻ മോഹൻലാൽ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് താൻ കണക്കാക്കുന്നതെന്നും തന്റെ മക്കൾ ഒരിക്കലും സിനിമയിൽ അഭിനയിക്കുമെന്ന് താൻ വിചാരിച്ചതല്ലെന്നും മോഹൻലാൽ പറഞ്ഞു.

"സിനിമയിൽ വരണമെന്നോ നടൻ ആകണമെന്നോ ആ​ഗ്രഹിച്ച ആളല്ല ഞാൻ. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിലെത്തി. പ്രേക്ഷകരാണ് എന്നെ നടനാക്കിയത്. എന്റെ ജീവിതത്തിൽ നടക്കുന്നതെല്ലാം ഒരു വിസ്മയമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. മകളുടെ പേര് തന്നെ വിസ്മയ എന്നാണ്. സിനിമയിൽ അഭിനയിക്കാൻ ആ​ഗ്ര​ഹമെന്ന് മകൾ പറഞ്ഞു. അതിനുള്ള സൗകര്യങ്ങളുണ്ട്. ഒരു നല്ല സബ്ജക്ട് കിട്ടി അതിന്റെ പേര് തന്നെ തുടക്കം എന്നാണ്. എന്റെ സിനിമ ജീവിതത്തിൽ ഒരുപാട് പേർ കൂടെയുണ്ടായിരുന്നു. വിസ്മയക്കും അത്തരമൊരു ഭാഗ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു." - മോഹൻലാൽ പറഞ്ഞു.

''പ്രണവിന്റെ ഒരു ചിത്രം ഇന്ന് റിലീസാകുകയാണ്. ഇതെല്ലാം ആക്സിഡന്റൽ ആയി സംഭവിച്ച കാര്യമാണ്. രണ്ട് പേർക്കും ആശംസകൾ.''- എന്നാണ് മോഹൻലാൽ പറഞ്ഞത്.

Related Stories

No stories found.
Times Kerala
timeskerala.com