ഗുരുവായൂർ: മലയാളികളുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണൻ തന്റെ ഇരട്ടക്കുട്ടികളുടെ ചോറൂണ് ചടങ്ങ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടത്തി (Vishnu Unnikrishnan). മക്കളായ വിനായകന്റെയും കാർത്തികേയന്റെയും വിശേഷങ്ങൾ താരം തന്നെയാണ് ചിത്രങ്ങൾ സഹിതം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.
“ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ മുന്നിൽ വിനായകനും കാർത്തികേയനും ചോറൂണ്” എന്ന അടിക്കുറിപ്പോടെയാണ് വിഷ്ണു ചിത്രങ്ങൾ പങ്കുവെച്ചത്. ചോറൂണ് ചടങ്ങിനൊപ്പം തന്നെ ആരാധകർക്ക് വിഷു ആശംസകൾ നേരുകയും ചെയ്തു താരം. കുടുംബത്തോടൊപ്പമുള്ള ഈ മനോഹര നിമിഷങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേർ കുഞ്ഞുങ്ങൾക്ക് ആശംസകളുമായി എത്തി.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു വിഷ്ണുവിനും ഭാര്യ ഐശ്വര്യയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. വിനായക്, കാർത്തികേയൻ എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. ഈ ദമ്പതികൾക്ക് മാധവ് എന്ന ഒരു മൂത്ത മകൻ കൂടിയുണ്ട്. തന്റെ കുടുംബത്തിലെ ഓരോ കൊച്ചു സന്തോഷങ്ങളും വിഷ്ണു ആരാധകരുമായി പങ്കുവെക്കാറുണ്ട്.
View this post on Instagram
Story Summary: Actor Vishnu Unnikrishnan shared photos of his twin sons, Vinayak and Karthikeyan, having their first rice-feeding ceremony (Choroonu) at the Guruvayur Sree Krishna Temple. He also extended Vishu wishes to his fans through the post.

