മൂന്ന് വ്യത്യസ്ത വേഷത്തിൽ വിശാല്‍; പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ 'മഗുഡം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി | Magudam

വിശാല്‍ നായകനാകുന്ന 35-ാമത്തെ സിനിമയാണിത്
Vishal
Published on

വിശാല്‍ നായകനാവുന്ന പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ മഗുഡം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വൃദ്ധന്റെ വേഷത്തില്‍ ഉള്‍പ്പടെ മൂന്ന് വ്യത്യസ്ത വേഷത്തിൽ വിശാലിനെ പോസ്റ്ററില്‍ കാണാം. വിനായക ചതുര്‍ത്ഥി ആശംസ നേര്‍ന്ന് പുറത്തിറക്കിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. രവി അരസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുഷാര വിജയനാണ് നായിക. തെന്നിന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനിയായ ആര്‍.ബി. ചൗധരിയുടെ സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 99-ാമത്തെ ചിത്രമാണിത്. വിശാല്‍ നായകനാവുന്ന 35-ാമത്തെ സിനിമയും.

ചിത്രത്തിൽ തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധാന. റിം ച്ചാര്‍ഡ് എം നാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആദ്യഘട്ട ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. പി.ആര്‍.ഒ: സി.കെ.അജയ് കുമാര്‍.

Related Stories

No stories found.
Times Kerala
timeskerala.com