
തെന്നിന്ത്യൻ മുൻ നിര നായകൻ വിശാൽ , 'മാർക്ക് ആൻ്റണി ', ' മദ ഗജ രാജാ ' എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം നായകനാവുന്ന ' വിശാൽ 35 ' ന് ചെന്നൈയിൽ തുടക്കം കുറിക്കപ്പെട്ടു. വിശാലിൻ്റെ മുപ്പത്തി അഞ്ചാമത്തെ സിനിമയാണിത് . തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ സിനിമയും . തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. രവി അരസാണ് രചനയും സംവിധാനവും.
ഇനിയും പേരിട്ടിട്ടില്ലാത്ത വിശാൽ 35 ന് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിശിഷ്ട അതിഥിയായി എത്തിയ നടൻ കാർത്തി ക്ലാപ്പടിച്ച് തുടക്കം കുറിച്ചു. സംവിധായകൻ വെട്രിമാരൻ, നടൻമാരായ ജീവ, തമ്പി രാമയ്യ, ആർജൈ , നായിക തുഷാരാ വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ഉടൻ ചെന്നൈയിൽ ആരംഭിക്കും. ചിത്രത്തെ കുറിച്ചോ മറ്റു അഭിനേതാക്കളെ കുറിച്ചോ അണിയറക്കാർ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. വിശാൽ 35 ലൂടെ ആരാധകരെ കാത്തിരിക്കുന്നത് സർപ്രൈസ് അപ്‌ഡേറ്റുകള്ളാണ്. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു.