
മഹാ കുംഭമേളയിൽ രുദ്രാക്ഷം വിൽക്കുന്നതിനിടെ ശ്രദ്ധ നേടി വൈറലായ താരമാണ് മോനി ഭോൺസ്ലെ എന്ന മോണാലിസ. സൗന്ദര്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മോണാലിസ പിന്നീട് പല വേദികളിലും അതിഥിയായി എത്തുകയും സിനിമകളിൽ വരെ അവസരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ താരം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. മോണാലിസടേതായി പ്രചരിച്ച എഐ വിഡിയോയാണ് ചർച്ചാവിഷയം.
മോനിയുടേതായി പുറത്തിറങ്ങിയ അതീവ ഗ്ലാമറസ് വേഷത്തിലുള്ള ഡാൻസ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് കണ്ട പലരും അവരുടെ സൗന്ദര്യത്തെ പ്രശംസിച്ചെങ്കിലും, ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ഒരു ഡീപ്ഫേക്കാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
ഇതിനുമുമ്പ് മോനിയുടെ മേക്കോവർ വീഡിയോകൾ വൈറലായപ്പോൾ അവർ വാർത്തകളിൽ ഇടം നേടിയിരുന്നു, അത് പ്രശംസയും വിമർശനവും ഒരുപോലെ നേടിയിരുന്നു. ഇതിനെ തുടർന്നാണ് എഐയുടെ ദുരുപയോഗത്തെപ്പറ്റിയുള്ള ചർച്ചകൾ ചൂടുപിടിച്ചത്.