നടൻ ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് താരം സായി കൃഷ്ണ. "പിആർ എന്ന പേരിൽ മതപരവും രാഷ്ട്രീയപരവുമായ ഭിന്നതയുണ്ടാക്കുക മാത്രമാണ് വിപിൻ കുമാർ ചെയ്യുന്നത്. ഉണ്ണി മുകുന്ദന്റെ വ്യക്തിജീവിതത്തിൽ ഇടപെട്ട് ഒപ്പം അഭിനയിക്കുന്ന നടിമാരുടെ പേരിൽ ഗോസിപ്പ് ഉണ്ടാക്കുക എന്ന ചീപ് പിആർ വർക്ക് ആണ് വിപിൻ കുമാർ ചെയ്യുന്നത്. ഇനിയെങ്കിലും ഉണ്ണി മുകുന്ദന്റെ ഫാൻസ്, വിപിൻ കുമാർ പറയുന്നത് വിശ്വസിക്കരുത്. താരത്തിന്റെ ഇമേജിൽ പറ്റിപ്പിടിച്ചു വളർന്ന ഒരു ഇത്തിൾക്കണ്ണിയാണ് വിപിൻ കുമാർ." - സായി കൃഷ്ണ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.
‘‘ഉണ്ണി മുകുന്ദനെതിരെ നടന്റെ പ്രഫഷനൽ മാനേജരായ വിപിൻ കുമാറിന്റെ പരാതി വന്നിട്ടുണ്ട്. പ്രഫഷനൽ മാനേജർ എന്ന് പറയുമ്പോൾ സാലറി കൊടുത്ത് കൊണ്ടുനടക്കുന്നതല്ല എന്ന് മനസ്സിലാക്കണം. ഈ വിപിൻ കുമാർ എന്ന വ്യക്തി ആളത്ര വെടിപ്പല്ല എന്നുള്ളത് കൃത്യമായിട്ട് എനിക്കറിയാം. എനിക്കെതിരെ ഈ വിപിൻ കുമാർ ചെയ്ത പിആർ സ്റ്റണ്ട് അടക്കമുള്ള പരിപാടികൾ പറഞ്ഞ് ഞാൻ വിഡിയോ ചെയ്തതാണ്. അതിൽ നിന്നും എന്റെ പ്രേക്ഷകർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഈ വിപിൻ കുമാർ എന്നു പറഞ്ഞവൻ ലോക മാനിപുലേറ്റർ ആണ്. ഒരു കാര്യം വളച്ചൊടിച്ച് മാനിപുലേറ്റ് ചെയ്യുക അതാണ് പിആർ വർക്കിന് ഏറ്റവും പ്രധാനമായിട്ടുള്ള ക്വാളിറ്റി, അത് ഇവനുണ്ട്. ഉണ്ണി മുകുന്ദനെതിരെ കൊടുത്തിട്ടുള്ള കേസിൽ നരിവേട്ടയും അതു പിന്നെ ടൊവീനോയിലേക്കും ഒക്കെ കൊണ്ടുപോകുന്നതിന്റെ ഒരു ലക്‌ഷ്യം വേറെയാണ്. ഈ പ്രഫഷനകത്തുള്ള ആളുകൾക്കു തമ്മിൽ തമ്മിൽ ചെറിയ ഈഗോ ക്ലാഷുകൾ കാണുമായിരിക്കും. പക്ഷേ വിപിൻ കുമാർ എന്ന ആൾ ഈ പ്രശ്നം ഈ രീതിയിൽ കുഴച്ചുമറിക്കാൻ കാരണം ഇവന് പല കാര്യങ്ങളും മറച്ചുവയ്ക്കേണ്ടതായിട്ടുണ്ട്. കുറേ കാലമായി ഉണ്ണി മുകുന്ദന്റെ കൂടെ ഇത്തിൾകണ്ണി പോലെ കൂടി ഉണ്ണി മുകുന്ദന്റെ എല്ലാ കാര്യത്തിലും ഇടപെട്ട് ഉണ്ണി മുകുന്ദൻ ഇന്നിരിക്കേണ്ട ഒരു അവസ്ഥയിൽ എത്താനുള്ള ഒരു പ്രധാന കാരണം ഈ ഇത്തിൽകണ്ണിയാണ്.
ഉണ്ണി മുകുന്ദനും സീക്രറ്റ് ഏജന്റും തമ്മിൽ പ്രശ്നമുണ്ട്. കാരണം എന്നെ വിളിച്ച് എന്റെ മാതാപിതാക്കളെ ചീത്ത പറഞ്ഞ ഒരാളെ എനിക്ക് അംഗീകരിക്കാൻ പാടാണ്. പക്ഷേ ഉണ്ണി മുകുന്ദന്റെ വിഷയങ്ങൾ വരുന്ന സമയത്ത് സപ്പോർട്ട് ചെയ്തും വിമർശിച്ചും സംസാരിച്ചിട്ടുണ്ട്. ഈ ഒരു വിഷയത്തിൽ ഞാൻ എന്റെ പ്രേക്ഷകരോട് പറയുന്നു ഈ വിപിൻ കുമാറിനെ നിങ്ങൾ വിശ്വസിക്കരുത് ഇവൻ കള്ളന് കഞ്ഞി വെച്ചവനാണ്. ‘മാർക്കോ’ സിനിമ ഇറങ്ങിയ സമയത്ത് ഒബ്സ്ക്യൂറ മീഡിയയിലുള്ള റിൻസി കൃത്യമായി ഈ വിപിന്റെ മുഖം മൂടി വലിച്ചു കീറിയിട്ടുണ്ടായിരുന്നു. അവര്‍ ചെയ്ത പിആർ വർക്ക് ഇവന്റെ ക്രെഡിറ്റിലേക്ക് അടിച്ചുമാറ്റി പല ഇന്റർവ്യൂവിലും പല സ്ഥലങ്ങളിലും പല അവാർഡുകളും മേടിച്ച് ഇവൻ നടത്തിയ ഒരുതരം കോമഡി സെൽഫ് പിആർ ഗിമിക് ഉണ്ട്. അതാണ് അന്ന് ഞാൻ പൊളിച്ചുകളഞ്ഞത്. റിൻസി തന്നെ അതിൽ നല്ല രീതിയിൽ വിവരങ്ങൾ തന്നു സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് ഉണ്ണി മുകുന്ദൻ ഫാൻസ് ദയവുചെയ്ത് ഈ ടോക്സിക്കിനെ തിരിച്ചറിയണം." - സായികൃഷ്ണ വിഡിയോയിൽ പറഞ്ഞു.