
കൊച്ചി: തന്റെ മാനേജരായിരുന്ന വിപിനെ മര്‍ദിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് നടന്‍ ഉണ്ണിമുകുന്ദന്‍. വിപിന്‍ തനിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെയും മീഡിയയിലൂടെയും മോശം കാര്യങ്ങള്‍ പറഞ്ഞുപരത്തുകയാണെന്നും ഉണ്ണിമുകുന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതൊരു അടി കേസല്ല. അടി ഉണ്ടായിട്ടില്ല. ചൂടായി സംസാരിച്ചപ്പോൾ കൂളിങ് ഗ്ലാസ് വലിച്ചെറിഞ്ഞിരുന്നു. മർദ്ദിച്ചെന്ന് തെളിഞ്ഞാൽ സിനിമ അഭിനയം നിർത്തും.തന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ആളുടെ പേര് ഉപയോഗിച്ച് അപവാദപ്രചരണം നടത്തിയതാണ് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയതെന്നും നടൻ വെളുപ്പെടുത്തി.
ടൊവിനോ അടുത്ത സുഹൃത്താണ്. നടൻമാരായ തങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമമാണ് നടന്നത്. ടൊവിനോയെ കുറിച്ച് താൻ മോശം പറയില്ലെന്നും നല്ല സുഹൃത്തുക്കളാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
രണ്ട് ആഴ്ച മുൻപ് തനിക്ക് ഒരു സ്ത്രീയുടെ ഫോൺ വന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ള കാര്യകൾ പറഞ്ഞു. അതിൽ ഒരു പേര് വിപിൻ്റേതായിരുന്നു. മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നടി വിളിച്ച് പരാതി പറഞ്ഞു. വിപിൻ അവരോട് മാപ്പ് പറഞ്ഞു. വിപിനെ ഒരു സുഹൃത്തായി കണ്ടിരുന്നത്. തന്നിലേക്ക് നേരിട്ട് ആക്സസ് ഉള്ള ആളായിരുന്നു വിപിൻ. യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ വിപിൻ ഉണ്ടാക്കിയ നാടകമാണിപ്പോൾ നടക്കുന്നതെന്ന് ഉണ്ണി വ്യക്തമാക്കി.
അതേ സമയം, കേസിൽ ഉണ്ണിമുകുന്ദന് സ്‌റ്റേഷൻ ജാമ്യം ലഭിച്ചു. സ്‌റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് ഇൻഫോപാർക്ക് പൊലീസ് ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്.