‘ഡ്യൂഡ്’ ലുക്കിൽ ‘ആട് 3’യുടെ സെറ്റിലെത്തിയ വിനായകനെ, തോക്ക് കൊടുത്ത് സ്വീകരിച്ച് സംവിധായകൻ | Aadu 3

ആട് സീരിസിലെ ഹിറ്റ് കഥാപാത്രമാണ് വിനായകൻ അവതരിപ്പിച്ചിരുന്ന ‘ഡ്യൂഡ്’.
Vinayakan
Updated on

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’യുടെ സെറ്റിലേക്ക് ‘ഡ്യൂഡ്’ ലുക്കിലെത്തി നടൻ വിനായകൻ. ആട് സീരിസിലെ ഹിറ്റ് കഥാപാത്രമാണ് വിനായകൻ അവതരിപ്പിച്ചിരുന്ന ‘ഡ്യൂഡ്’. സംവിധായകന്‍ ഡ്യൂഡിന് തന്‍റെ ആയുധമായ തോക്ക് കൊടുത്താണ് സ്വീകരിച്ചത്. ചുവന്ന ഓവര്‍കോട്ടും വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും കൂളിങ് ഗ്ലാസുമിട്ട് കാരവനില്‍ നിന്നിറങ്ങി വന്ന വിനായകനെ വൻ കരഘോഷത്തോടെയാണ് സെറ്റിലുള്ളവർ സ്വീകരിച്ചത്.

മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്, സണ്ണി വെയ്ന്‍, വിജയ് ബാബു, ധര്‍മജന്‍ ബോള്‍ഗാട്ടി, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയും ചേർന്നാണ് സിനിമ നിര്‍മിക്കുന്നത്.

ആട്–3 ഒരു എപിക് ഫാന്‍റസി ചിത്രമായിരിക്കുമെന്ന് മിഥുന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തിയറ്ററില്‍ പരാജയപ്പെട്ട ആട് സീരീസിലെ ആദ്യ ചിത്രം ഡിവിഡി റിലീസിന് ശേഷമാണ് ചര്‍ച്ചയായത്. പലരും ചിത്രത്തെ പറ്റി മികച്ച അഭിപ്രായം പറയുകയുണ്ടായി. ഇതോടെയാണ് രണ്ടാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ ചിന്തിക്കുന്നത്. 2016ല്‍ പുറത്തിറങ്ങിയ ആട്–2 വലിയ വിജയമായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 19 നു ആട് 3 തീയേറ്ററുകളിലെത്തും.

Related Stories

No stories found.
Times Kerala
timeskerala.com