വിജയ്‌യുടെ 'ജനനായകൻ', പുതിയ അപ്‌ഡേറ്റ് പുറത്ത് | Jananayakan

അപ്‌ഡേറ്റ് പ്രകാരം ചിത്രത്തിലെ ആദ്യ ഗാനം നവംബര്‍ ആദ്യം പുറത്തു വിടും
Vijay
Published on

രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇനി വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ ചെയ്യുന്നുള്ളുവെന്നും വിജയ് വ്യക്തമാക്കിയിരുന്നു. വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് 'ജനനായകൻ'. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

വിജയ്‌യുടെ ഇനി എണ്ണം പറഞ്ഞ ചിത്രങ്ങൾ മാത്രമായതുകൊണ്ടുതന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന അപ്‌ഡേറ്റ് പ്രകാരം ചിത്രത്തിലെ ആദ്യ ഗാനം നവംബര്‍ ആദ്യം പുറത്തുവിടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വാർത്ത അക്ഷരാർതത്തിൽ ആരാധകരെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.

ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ ജനനായകൻ നിർമിക്കുന്നത്.

ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാനരംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ്. ജനുവരി ഒമ്പതിനാണ് ചിത്രത്തിന്റെ റിലീസ്.

Related Stories

No stories found.
Times Kerala
timeskerala.com