വിജയ്‌യുടെ 'ജനനായകൻ', ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് | Jananayakan

ചിത്രത്തിലെ ആദ്യ ഗാനം ദീപാവലിക്ക്പു, ആലപിക്കുന്നത് വിജയ്
Vijay
Published on

വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ജനനായകൻ'. എച്ച് വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ബോബി ഡിയോൾ, പൂജ ഹെഡ്ജ്, പ്രകാശ് രാജ്, ഗൗതം വാസുദേവ് ​​മേനോൻ, നരേൻ, പ്രിയാമണി, മമിത എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കലാമൂല്യവും നിലവാരമുള്ളതുമായ ചിത്രങ്ങൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണനാണ് ജനനായകൻ നിർമ്മിക്കുന്നത്. ദളപതി വിജയുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് ചിത്രത്തിലെ മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.

ജനുവരി ഒമ്പതിനാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിലെ ആദ്യ ഗാനം ദീപാവലിക്ക് പുറത്തുവിടുമെന്നും ആലപിക്കുന്നത് വിജയ് ആണെന്നുമാണ് പുതിയ അപ്ഡേറ്റ്.

Related Stories

No stories found.
Times Kerala
timeskerala.com