

ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് തമന്ന ഭാട്ടിയ. നടൻ വിജയ് വർമ്മയുമായുള്ള താരത്തിന്റെ പ്രണയബന്ധവും തകർച്ചയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രണയബന്ധം തകർന്നതിനെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വിജയ് വർമ്മ. പൊതു സമൂഹം തന്റെ ജീവിതവും തീരുമാനങ്ങളും അതിസൂക്ഷ്മമായി ചർച്ച ചെയ്യുകയും വിലയിരുത്തപ്പെടുകയും ചെയ്തുവെന്നാണ് വിജയ് വർമ്മ പറയുന്നത്.
"അതില്‍ നിന്നൊരു മോചനം വേണ്ടിയിരുന്നു. കുറച്ചധികം സമാധാനവും സ്വസ്ഥതയും വേണമായിരുന്നു. ബഹളങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കണമായിരുന്നു. പക്ഷേ ഒന്നും എന്‍റെ നിയന്ത്രണത്തിലായിരുന്നില്ല. എന്റെ ജീവിതവും ഓരോ തീരുമാനങ്ങളും അതിസൂക്ഷ്മമായി വിലയിരുത്തപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തു. എല്ലാ ദിവസവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു, ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ അപ്പോഴാണ് തിരിച്ചറിഞ്ഞത്." - വിജയ് വർമ്മ പറഞ്ഞു.
കഴിഞ്ഞ മാർച്ചിലായിരുന്നു വിജയ് ശർമ്മയും തമന്നയും വേർപിരിഞ്ഞത്. ഈ വര്‍ഷം വിവാഹത്തിലേക്ക് എത്തുമെന്ന് കരുതിയ ദീര്‍ഘകാലം നീണ്ട പ്രണയബന്ധമാണ് ഇരുവരും അന്ന് അവസാനിപ്പിച്ചത്. പ്രണയ ജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനത്തോടെയുള്ള സൗഹൃദം തുടരാനാണ് ഇരുവരുടെയും തീരുമാനമെന്നായിരുന്നു അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.