വിജയ് സേതുപതി ചിത്രം 'എയ്‌സ്‌' മെയ് 23 ന് തിയേറ്ററുകളിൽ | Ace

എസ്.എം.കെ റിലീസ് പ്രൊഡക്ഷൻ എയ്‌സ്‌ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും
Ace
Published on

മക്കൾ സെൽവൻ വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'എയ്‌സ്‌' ന്റെ കേരളാ വിതരണാവകാശം നേടി എസ്.എം. കെ റിലീസ്. അറുമുഗകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

വിശ്വരൂപം, ആരംഭം, ഒ.ക്കെ കണ്മണി, മാവീരൻ, ഉത്തമവില്ലൻ, തൂങ്കാവനം, പ്രിൻസ്, സിംഗം 2, വീരം എന്നീ ചിത്രങ്ങൾ കേരളത്തിലെത്തിച്ച എസ്.എം.കെ റിലീസ് പ്രൊഡക്ഷൻ തന്നെയാണ് വിജയ് സേതുപതി നായകനായ 'എയ്സ്' കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. 2025 മെയ് 23 ന് ചിത്രം ആഗോള തലത്തിൽ റിലീസാകും.

മലേഷ്യയിൽ ചിത്രീകരിച്ച എയ്‌സിൽ വിജയ് സേതുപതി അവതരിപ്പിക്കുന്ന ബോൾഡ് കണ്ണൻ എന്ന കഥാപാത്രത്തിന്റെ ആഴത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും ആരാധകരിൽ ആവേശം സൃഷ്ടിക്കുന്ന ഒരു ഗ്ലിംമ്പ്സ് വീഡിയോ താരത്തിന്റെ ജന്മദിനത്തിൽ പുറത്ത് വന്നിരുന്നു. വലിയ ബജറ്റിൽ ഒരുക്കിയ ചിത്രം പൂർണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യൽ എൻ്റർടൈനർ ആയാണ് എത്തുന്നത്. വിജയ് സേതുപതി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം വലിയ ആക്ഷനും കഥ പറച്ചിലുമായി ഒരു ദൃശ്യ വിരുന്നായിരിക്കും.

വിജയ് സേതുപതിയെ കൂടാതെ രുക്മിണി വസന്ത്, യോഗി ബാബു, ബി.എസ്.അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അറുമുഗകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: കരണ്‍ ഭഗത് റൗട്, സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, എഡിറ്റര്‍: ഫെന്നി ഒലിവര്‍, കലാസംവിധാനം: എ കെ മുത്തു.

Related Stories

No stories found.
Times Kerala
timeskerala.com