
വിജയ് ദേവരകൊണ്ട നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ‘കിങ്ഡം’. ചിത്രം ഇപ്പോൾ ഒ.ടി.ടി റിലീസിനായി ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് കിങ്ഡം ഒ.ടി.ടിയിലെത്തുന്നത്. ആഗസ്റ്റ് 27 മുതൽ സ്ട്രീമിങ് ആരംഭിക്കും. മലയാളം അടക്കം വിവിധ ഭാഷകളിൽ ചിത്രം കാണാം.
നാനിയെ നായകനാക്കി ജേഴ്‌സി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഗൗതം തന്നൂരിയാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്തത്. മലയാളിയായ വെങ്കിടേഷും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തിയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ചിത്രത്തിലെ അനിരുദ്ധിന്റെ സംഗീതം ഏറെ പ്രശംസ നേടിയിരുന്നു. മലയാളികളായ ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
സിനിമക്കായി വിജയ് നടത്തിയ കടുത്ത പരിശീലനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമക്കായി ചെയ്തത്. ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.