
തെന്നിന്ത്യയില്‍ യുവ താരനിരയില്‍ ശ്രദ്ധയാകര്‍ഷിച്ച നടനാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാൻ വിജയ് ദേവെരകൊണ്ടയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തിടെ റിലീസായ 'കിങ്‍ഡം' എന്ന സിനിമ താരത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. നെറ്റ്ഫ്ലിക്സ് റിലീസിനു മുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്‍സ് 53 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്‍ഡത്തിന്റെ ആഗോള കളക്ഷനും മോശമില്ലെന്നുള്ള റിപ്പോര്‍ട്ട് ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ആഗോളതലത്തില്‍ കിങ്ഡം ആകെ 75 കോടി രൂപയോളം നേടിയിരിക്കുകയാണ്. കേരളത്തില്‍ മാത്രം ചിത്രം 1.52 കോടിയും നേടിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് കിങ്ഡത്തിന് ലഭിച്ചിരിക്കുന്നത്.
വിജയ് ദേവെരകൊണ്ട നായകനായ ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയായിരുന്നു. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിച്ചത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നു.