കിംഗ്ഡവുമായി വിജയ് ദേവരകൊണ്ട; ടീസറിൽ ശബ്ദം നൽകിയിരിക്കുന്നത് സൂര്യ

കിംഗ്ഡവുമായി വിജയ് ദേവരകൊണ്ട; ടീസറിൽ ശബ്ദം നൽകിയിരിക്കുന്നത് സൂര്യ
Published on

ലൈഗർ എന്ന പാൻ ഇന്ത്യൻ സിനിമയുടെ വമ്പൻ പരാജയത്തിന് ശേഷം ആരാധകരെ ഞെട്ടിച്ച് കൊണ്ട് തിരിച്ചു വരവ് നടത്താൻ 'കിംഗ്ഡം' എന്ന പാൻ ഇന്ത്യൻ ചിത്രവുമായി വിജയ് ദേവരക്കൊണ്ട. നിലവിൽ മൂന്ന് ഭാഷകളിൽ ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ, ടീസറിന്റെ തമിഴ് പതിപ്പിന് ശബ്ദം നൽകിയിരിക്കുന്നത് നടൻ സൂര്യയാണ്.

ഹിന്ദിയിൽ രൺബീർ കപൂറും തെലുങ്കിൽ ജൂനിയർ എൻ.ടി.ആർ ഉം ആണ് ശബ്ദം കൊടുത്തിരിക്കുന്നത്. 2 ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മലയാളികളായ ഗിരീഷ് ഗംഗാധരനും, ജോമോൻ ടി ജോണും ചേർന്നാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.

മെയ് 30ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യുന്ന കിംഗ്ഡം ഒരു സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങളും കൊലപാതകങ്ങളും പോരാട്ടവും എല്ലാം ടീസറിൽ കാണാം. അവിടേയ്ക്ക് ഒരു തലവൻ വരും എന്ന സൂര്യയുടെ വാചകത്തോടെയാണ് വിജയ സേതുപതിയുടെ കഥാപാത്രത്തെ കാണിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com