വിജയ് ദേവരകൊണ്ട-രശ്‌മിക മന്ദാന വിവാഹം നിശ്ചയം കഴിഞ്ഞുവെന്ന് റിപ്പോർട്ട്; ‘ഇതൊക്കെ ഉള്ളതാണോ' എന്ന് ആരാധകർ | Marriage Report

ഹൈദരാബാദിൽ വളരെ രഹസ്യമായിട്ടായിരുന്നു ചടങ്ങെന്നും അടുത്ത വർഷം ഫെബ്രുവരിയിലായിരിക്കും കല്യാണമെന്നുമാണ് വിവരം.
Vijay
Published on

തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്‌മിക മന്ദാനയുടെയും വിവാഹം നിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. ഹൈദരാബാദിൽ വളരെ രഹസ്യമായിട്ടായിരുന്നു ചടങ്ങെന്നും ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് വിവരം. അടുത്ത വർഷം ഫെബ്രുവരിയിലായിരിക്കും കല്യാണമെന്നും പറയപ്പെടുന്നു. എന്നാൽ, വിവാഹം സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, വാർത്തകൾക്ക് പിന്നാലെ രസകരമായ കമന്റുകളുമായി പ്രേക്ഷകരും രം​ഗത്തെത്തി. ‘ഇതൊക്കെ ഉള്ളതാണോ', 'അവരറിഞ്ഞോ’ എന്നൊക്കെയാണ് കമന്റുകൾ.

ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നെ ചിത്രങ്ങളിൽ തുടർച്ചയായി ഒരുമിച്ചഭിനയിച്ചതിനു പിന്നാലെ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചയായിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹവും ആരാധകര്‍ക്കിടയില്‍ ഉണ്ടായി. പല ഇന്റർവ്യൂകളിലും സ്റ്റേജ് ഷോകളിലും ഇരുവരും അവരുടെ ബന്ധത്തെക്കുറിച്ച് സൂചനകൾ തരുമെങ്കിലും ഇരുവരും ഔദ്യോഗികമായി ഈ കാര്യം സ്ഥിരീകരിച്ചിരുന്നില്ല. രണ്ടുപേരെയും പലതവണ ഒരുമിച്ച് യാത്രകളിലും റെസ്റ്റോറന്റുകളിലും കണ്ടിരുന്നു.

അതേസമയം, വിജയ് ദേവരകൊണ്ടയുടെ ‘കിങ്ഡം’ എന്ന ചിത്രമാണ് അവസാനമായി തിയേറ്ററുകളിൽ എത്തിയത്. വൻ തുകയ്ക്ക് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയ സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. രശ്‌മികയുടെ ബോളിവുഡ് ചിത്രം താമയാണ് വരാനിരിക്കുന്ന റിലീസ് ചിത്രം. ആയുഷ്മാൻ ഖുറാനെയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിൽ എത്തും.

Related Stories

No stories found.
Times Kerala
timeskerala.com