

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. കാരണം ഓൺ സക്രീനിലും ഓഫ് സ്‌ക്രീനിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ഇരുവരുടെയും പ്രണയം പരസ്യമായ രഹസ്യമായിരുന്നു. എന്നാൽ ഒരിക്കൽ പോലും ഇക്കാര്യം രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
ഇതിനിടെ, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയും വന്നിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങായിരുന്നു അതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോഴിതാ വിവാഹ തീയതിയും പുറത്തു വന്നിരിക്കുകയാണ്. 2026 ഫെബ്രുവരി 26 ന് രാജസ്ഥാനിലെ ഉദയ്പൂരിൽവെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.
ഫെബ്രുവരിയിൽ നടക്കുന്ന വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ദക്ഷിണേന്ത്യൻ, രാജസ്ഥാനി ആചാരങ്ങൾ സംയോജിപ്പിച്ച് വിവാഹം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഇന്റിമേറ്റ് വെഡ്ഡിങ്ങായിരിക്കും. ഉദയ്പൂരില്‍ വെച്ചായിരിക്കും ഗ്രാന്‍ഡ് വെഡ്ഡിങ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഡംബര വിവാഹങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് ഉദയ്പൂർ. പ്രിയങ്ക ചോപ്ര, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, കത്രീന കൈഫ്, വിക്കി കൗശൽ തുടങ്ങിയ താരങ്ങൾ വിവാഹിതരായത് ഇവിടെ വച്ചാണ്.