റാപ്പര്‍ വേടനെ ആദരിച്ച് വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി | Rapper Vedan

മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എൻ പ്രതാപന്‍റെ വീട്ടില്‍ വെച്ചായിരുന്നു ആദരം
Vedan
Published on

റാപ്പര്‍ വേടനെ ആദരിച്ച് തോൾ തിരു മാവളവൻ എംപി നേതൃത്വം നൽകുന്ന 'വിടുതലൈ ചിരുതൈകൾ കച്ചി പാർട്ടി. മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എൻ പ്രതാപന്‍റെ വീട്ടില്‍ വെച്ചായിരുന്നു വേടനെ ആദരിച്ചത്. പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ഇളംചെഗുവേര വേടനെ ഷാള്‍ അണിയിച്ചു.

ടി.എന്‍ പ്രതാപനൊപ്പം കോണ്‍ഗ്രസ് നേതാവായ വി.ആര്‍ അനൂപിനെയും പാര്‍ട്ടി ആദരിച്ചു. അനൂപ് ഇതിന്റെ ചിത്രങ്ങളും കുറിപ്പും ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

വി.ആര്‍ അനൂപിന്റെ ഫേസ്ബുക്ക് കുറിപ്പ്

മർദ്ദിതജനതയുടെ നേതാവ് മഹാനായ അംബേദ്കറൈറ്റ് ഡോക്ടർ തോൾ തിരു മാവളവൻ എംപി നേതൃത്വം നൽകുന്ന VCK (വിടുതലൈ ചിരുതൈകൾ കച്ചി ) പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ഇളംചെഗുവേര ഇന്ന് ബഹുമാന്യനായ ടിഎൻ പ്രതാപൻ്റെ വീട്ടിൽ വെച്ച് വേടനെ ആദരിച്ചു.പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ പ്രിയപ്പെട്ട പ്രതാപേട്ടനെ ആദരിച്ചതിനോടൊപ്പം, സംഘപരിവാർ വിരുദ്ധ സാമൂഹിക നീതി രാഷ്ട്രീയത്തോടുള്ള സാഹോദര്യ സൂചകമായി എന്നേയും ഷാളണിയിച്ച് ആദരിച്ചത് അവിസ്മരണീയമായ അനുഭവമായി. ഏറ്റവും കരുത്തോടെ ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുന്ന, ഇരകളുടെ ഐക്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന തോൾ തിരുമാ വളവൻ്റെ സംഘടനയുടെ സ്നേഹാദരങ്ങൾക്ക് ഹൃദയത്തോട് ചേർത്ത് വെച്ച നന്ദി.

Related Stories

No stories found.
Times Kerala
timeskerala.com