Govardhan Asrani

ബോളിവുഡിലെ മുതിർന്ന ഹാസ്യനടൻ ഗോവർദ്ധൻ അസ്രാണി അന്തരിച്ചു | Govardhan Asrani

ഷോലെയിലെ ജയിലർ എന്ന കഥാപാത്രത്തിലൂടെയാണ് അസ്രാണി ശ്രദ്ധ നേടിയത്.
Published on

മുംബൈ: മുതിർന്ന ബോളിവുഡ് നടൻ ഗോവർദ്ധൻ അസ്രാണി (84) അന്തരിച്ചു. ഷോലെ, ഭൂൽ ഭുലയ്യ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹാസ്യനടനാണ് ​ഗോവർ​ദ്ധൻ. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അന്ത്യം.

മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് അസ്രാണി സോഷ്യൽ മീഡിയയിൽ ദീപാവലി ആശംസകൾ പങ്കുവെച്ചിരുന്നു.

400-ലധികം ഹിന്ദി, ഗുജറാത്തി സിനിമകളിൽ അസ്രാണി അഭിനയിച്ചിട്ടുണ്ട്. ഷോലെയിലെ ജയിലർ എന്ന കഥാപാത്രത്തിലൂടെയാണ് അസ്രാണി ശ്രദ്ധനേടുന്നത്. ധമാൽ, ബണ്ടി ഔർ ബാബ്ലി 2, ഓൾ ദി ബെസ്റ്റ്, വെൽക്കം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഗോവർദ്ധൻ അസ്രാണി.

Times Kerala
timeskerala.com