ഡൽഹി : ബോളിവുഡിലെ മുതിർന്ന താരം പ്രേം ചോപ്രയെ (90) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിവ് പരിശോധനകൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും നടൻ സുഖമായിരിക്കുന്നുവെന്നും പ്രേം ചോപ്രയുടെ കുടുംബം പ്രതികരിച്ചു.ബോളിവുഡിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരിൽ ശ്രദ്ധനേടിയ ഒരാളാണ് പ്രേം ചോപ്ര. ഏകദേശം 400 സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.