'വെൺമതി ഇനി അരികിൽ നീ മതി…' , ' ഹൃദയപൂർവ്വം’ സിനിയിലെ വീഡിയോ ഗാനം പുറത്ത് | Hrudayapurvam

ചിത്രം 28ന് തിയറ്ററുകളിലെത്തും, പ്രൊമോഷന്റെ ഭാഗമായിട്ടാണ് വീഡിയോ ഗാനം പുറത്തു വിട്ടത്
Hrudayapurvam
Published on

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട് സിദ്ദി ശ്രീറാം പാടിയ 'വെൺമതി ഇനി അരികിൽ നീ മതി… ‘ എന്ന ഗാനമാണ് പുറത്ത് വിട്ടത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ആഗസ്റ്റ് 28 ന് റിലീസ് ചെയ്യും. പ്രൊമോഷന്റെ ഭാഗമായിട്ടാണ് വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്. അഭിനേതാക്കളുടെ വളരെ പ്ലസൻ്റായ നിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നു.

സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ. 'വളരെ പ്ലസൻ്റ് ആയി സഞ്ചരിക്കുന്ന ഒരു സിനിമ' എന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൻ പറയുന്നത്. പ്രേക്ഷകർക്കിടയിലെ ഏറെ ആകർഷകമായ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോ. ആ പ്രതീക്ഷകളോട് ഏറെ നീതി പുലർത്തിയുള്ള ഒരു സിനിമയായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. അതിനോടൊപ്പം ആരും പ്രതീക്ഷിക്കാത്ത ചില മൂഹൂർത്തങ്ങളും ഈ ചിത്രം സമ്മാനിക്കുന്നുണ്ട്.

സിദ്ദിഖ്, ലാലു അലക്സ്, സംഗീത, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്. അനൂപ് സത്യമാണ് മുഖ്യ സംവിധാന സഹായി. സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പൂനയിലും കേരളത്തിൽ കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

കഥ – അഖിൽ സത്യൻ, തിരക്കഥ -ടി.പി. സോനു, ഛായാഗ്രഹണം – അനു മൂത്തേടത്ത്, എഡിറ്റിംഗ് – കെ. രാജഗോപാൽ, മേക്കപ്പ് -പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്, സ്റ്റിൽസ് – അമൽ.സി. സദർ, ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ – ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, വാഴൂർ ജോസ്.

Related Stories

No stories found.
Times Kerala
timeskerala.com