മോഹന്‍ലാല്‍ നായകനായ ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത്, 2007 ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ ഇന്ന് വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. 4 കെ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെയാണ് തിയറ്ററുകളില്‍ ചിത്രം വീണ്ടും എത്തുന്നത്. അന്‍വര്‍ റഷീദും മോഹന്‍ലാലും ഒരുമിച്ച ഒരേയൊരു ചിത്രമാനു ഛോട്ടാ മുംബൈ. തല എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന വാസ്‌കോഡ ഗാമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്നതാണ്.
ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് റീമാസ്റ്ററിംഗ് ചെയ്ത ചിത്രവുമാണിത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷന്‍ റെസല്യൂഷന്‍ (HDR) ഫോര്‍മാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവന്‍ മണി, വിനായകന്‍, ജഗതി, രാജന്‍ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടന്‍, മണിക്കുട്ടന്‍, സായ്കുമാര്‍ തുടങ്ങിയവരും ഛോട്ടാ മുംബൈയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ബെന്നി പി നായരമ്പലം ആണ് രചന. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.