‘വനംകൊള്ളക്കാരനാണ് ഇന്നത്തെ സിനിമയിലെ നായകൻ’; വിമർശനം ഉന്നയിച്ച് പവൻ കല്യാൺ

‘വനംകൊള്ളക്കാരനാണ് ഇന്നത്തെ സിനിമയിലെ നായകൻ’; വിമർശനം ഉന്നയിച്ച് പവൻ കല്യാൺ
Published on

പുതിയ സിനിമകളിലെ നായകന്മാരെ അവതരിപ്പിക്കുന്ന രീതി തെറ്റാണെന്ന് ആന്ധ്രാ പ്രദേശ് ഉപ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാണിന്റെ പ്രതികരണം. മുമ്പൊക്കെ സിനിമകളിൽ കാടിനെ സംരക്ഷിക്കുന്നയാളായിരിക്കും നായകൻ. എന്നാൽ ഇപ്പോഴത്തെ സിനിമകളിൽ വനംകൊള്ളക്കാരാണ് നായകന്മാർ എന്ന് അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക വനം വകുപ്പിൽ നിന്ന് കുങ്കിയാനകളെ വാങ്ങുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിലാണ് പവൻ കല്യാണിന്റെ പ്രസ്താവന.

പവൻ കല്യാണിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തെക്കുറിച്ചാണോ ഈ പരോക്ഷ വിമർശനം എന്ന് പലരും ചോദിക്കുന്നുണ്ട്. സിനിമയിൽ ചന്ദനക്കടത്തുകാരനായ പുഷ്പ എന്ന കഥാപാത്രത്തെയാണ് അല്ലു അവതരിപ്പിച്ചത്. എന്നാൽ അല്ലുവും പവൻ കല്യാണും ബന്ധുക്കളാണെന്നും പവൻ കല്യാണിന്റെ വാക്കുകൾ വളച്ചൊടിക്കരുതെന്നും പവൻ കല്യാൺ ആരാധകരും തിരിച്ചടിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com