ബിജു മേനോന്റെ ജന്മദിനത്തിൽ 'വലതു വശത്തെ കള്ളൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി | Valathu Vaashathe Kallan

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്
Biju Menon
Published on

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതു വശത്തെ കള്ളൻ' എന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ബിജു മേനോന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു., ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബഡ് സ്‌റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്‌സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഡിനു തോമസ് ഈലന്റെയാണ് തിരക്കഥ സംഭാഷണം.

സംഗീതം- വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്, കല- പ്രശാന്ത് മാധവ്, മേക്കപ്പ്- ജയൻ പങ്കുളം, കോസ്റ്റ്യൂംസ്- ലിൻഡ ജീത്തു, സ്റ്റിൽസ്- സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- അറഫാസ് അയൂബ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഫഹദ് പേഴുംമൂട്, അനിൽ ജി. നമ്പ്യാർ, ലോക്കേഷൻ- എറണാകുളം, വാഗമൺ. പിആർഒ- എഎസ് ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com