
യുവ താരങ്ങളില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ഒരുക്കുന്ന 'മാര്‍ക്കോ' ക്രിസ്മസിന് റിലീസ് ചെയ്യും. മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ വരുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചിരിക്കുന്നത്.
സിനിമയിലെ ഉണ്ണി മുകുന്ദന്റെ സ്‌റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതിനുപിന്നാലെ ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. 'വയലന്‍സ് ഇന്‍കമിംഗ് ലെറ്റ്‌സ് കട്ട് ദ ക്രിസ്മസ് കേക്ക് വിത്ത് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്' എന്ന പോസ്റ്ററുമായാണ് മാര്‍ക്കോയുടെ റിലീസ് അനൗണ്‍സ്‌മെന്റ്.