ഉണ്ണിമുകുന്ദന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; ആരാധകർക്ക് മുന്നറിയിപ്പുമായി താരം | Unni Mukundan

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ 'ഐആം ഉണ്ണിമുകുന്ദന്‍' ഹാക്കുചെയ്യപ്പെട്ടു, ആ അക്കൗണ്ടില്‍നിന്ന് ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്
Unni
Published on

തൻ്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നറിയിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇക്കാര്യം അറിയിച്ചത്. 2.9 മില്യണ്‍ ഫോളോവേഴ്‌സുള്ള 'ഐആം ഉണ്ണിമുകുന്ദന്‍' എന്ന യൂസര്‍നെയിമിലുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

"പ്രധാന അറിയിപ്പ്. എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ 'ഐആം ഉണ്ണിമുകുന്ദന്‍' ഹാക്കുചെയ്യപ്പെട്ടു. ആ അക്കൗണ്ടില്‍നിന്ന് പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍, ഡിഎമ്മുകള്‍, സ്റ്റോറികള്‍, കണ്ടന്റുകള്‍ എന്നിവ ഞാൻ ചെയ്യുന്നതല്ല. അവ ഹാക്കര്‍മാരാണ് പോസ്റ്റുചെയ്യുന്നത്. ആ അക്കൗണ്ടില്‍നിന്ന് ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്, വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കരുത്. പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്." - ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com